Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിലെ സ്വകാര്യ ഫാര്‍മസികളില്‍ ലിറിക്ക ഗുളികകളുടെ വില്‍പന പൂര്‍ണമായും നിരോധിച്ചു

January 11, 2024

news_malayalam_new_rules_in_kuwait

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ഫാര്‍മസികളിലും സ്വകാര്യ ആശുപത്രി ഫാര്‍മസികളിലും ലിറിക്ക ഗുളികകളുടെ വിതരണവും വില്‍പനയും നിര്‍ത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഡ്രഗ് ആന്‍ഡ് കണ്‍‌ട്രോള്‍ അഫയേഴ്‌സ് സെക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വകാര്യ ഫാര്‍മസികളിലും സ്വകാര്യ ആശുപത്രികളുടെ ഫാര്‍മസികളിലും പ്രെഗബാലിന്‍, ഗാബാപെന്റിന്‍ എന്നിവ അടങ്ങിയ മരന്നുകളുടെ വിതരണവും വില്‍പനയും നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യമന്ത്രി അഹമ്മദ് അല്‍ അവാദി നിര്‍ദേശം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ നിരോധനം നിലവില്‍ വരും. നിരോധിത പദാര്‍ത്ഥങ്ങളടങ്ങിയ മരുന്നുകള്‍ തിരികെ നല്‍കാനോ നശിപ്പിക്കാനോ ഫാര്‍മസികള്‍ക്ക് പരമാവധി രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

നിയമലംഘനം നടത്തുന്ന സ്വകാര്യ ഫാര്‍മസികളില്‍ പരിശോധന നടത്താനും പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും ഡ്രഗ് ഇന്‍സ്‌പെക്ഷന്‍ വകുപ്പിന് ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. സ്വകാര്യ മേഖലയിലെ ഫാര്‍മസികളില്‍ വില്‍പന നടത്തുന്ന സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ഫാര്‍മസികളിലൂടെയുള്ള സൈക്കോട്രോപിക് ഗുളികകളുടെ വിതരണത്തില്‍ ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News