Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിലെ സഹേല്‍ ആപ്പില്‍ നാല് പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

January 21, 2024

news_malayalam_sahel_app_updates

January 21, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാരിന്റെ കീഴിലുള്ള സഹേല്‍ ആപ്പില്‍ നാല് പുതിയ സേവനങ്ങള്‍ കൂടി അവതരിപ്പിച്ചതായി ആഭ്യന്തര മന്ത്രലായം അറിയിച്ചു. നാഷണാലിറ്റി സര്‍ട്ടിഫിക്കറ്റ് (Nationality Data Certificate), പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ സാക്ഷ്യപത്രം (Certificate of proof of a Minor), കുടുംബാംഗങ്ങളുടെ സത്യവാങ്മൂലം (Statement of Family Members), പേര് മാറ്റല്‍ സര്‍ട്ടിഫിക്കറ്റ് ( Name Change Certificate) എന്നീ സേവനങ്ങളാണ് പുതിയതായി ആപ്പില്‍ ഉള്‍പ്പെടുത്തിയത്.

പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കാര്യക്ഷമമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. അതേസമയം ഗാര്‍ഹിക തൊഴിലാളികളുടെ റസിഡന്‍സി പെര്‍മിറ്റുകളുടെ (ഇഖാമ) കൈമാറ്റവും സഹേല്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News