Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു 

April 21, 2024

news_malayalam_road_closure_in_qatar

April 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഒരു മാസത്തേക്ക് താൽക്കാലികമായി അടച്ചിടുന്നു. ഏപ്രിൽ 23 (ചൊവ്വാഴ്ച) മുതൽ ഒരു മാസത്തേക്കാണ് റോഡ് അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. വാട്ടർ ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.

അൽ ഖറൈത്തിയാത്തിലും ഇസ്‌ഗാവയിലുമുള്ള (പാക്കേജ് 03) റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് നടപടി. അൽ-ഖറൈത്തിയാത്ത് സ്‌പോർട്‌സ് ക്ലബ്ബിന് സമീപമുള്ള അൽ റുഫാ സെൻ്റ് ഇൻ്റർസെക്ഷനിലെ റോഡാണ് 30 ദിവസത്തേക്ക് അടച്ചിടുന്നത്.

അടച്ചിടൽ സമയത്ത്, വാഹനമോടിക്കുന്നവർക്ക് സെക്രീത്ത് സ്ട്രീറ്റ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News