Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ റമദാനിൽ ബാങ്കുകളുടെ സമയം പ്രഖ്യാപിച്ചു

March 07, 2024

news_malayalam_ramadan_updates_in_kuwait

March 07, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാനിൽ ബാങ്കുകളുടെ സമയം പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്താണ് റമദാൻ സമയം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. റമദാൻ മാസത്തിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെ ഉപഭോക്താക്കളെ സ്വീകരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഷെയ്ഖ അൽ ഈസ പറഞ്ഞു. 

വാണിജ്യ സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾക്ക് വെള്ളിയാഴ്ച ഒഴികെ രണ്ട് ഷിഫ്റ്റുകളുണ്ടാകും. ആദ്യ ഷിഫ്റ്റ് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയും, രണ്ടാമത്തേത് രാത്രി 8 മണി മുതൽ രാത്രി 11.30 വരെയും ആയിരിക്കും. അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ബാങ്ക് ശാഖകളും 24 മണിക്കൂറും പ്രവർത്തിക്കും. 

ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകളിലെ ബാങ്ക് ആപ്ലിക്കേഷനുകൾ വഴിയോ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ലഭ്യമായ ഓട്ടോമേറ്റഡ് പിൻവലിക്കൽ, നിക്ഷേപ യന്ത്രങ്ങൾ വഴിയോ എല്ലാ ബാങ്കിംഗ് ഇടപാടുകളും പൂർത്തിയാക്കാൻ കഴിയുമെന്നും അസോസിയേഷൻ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News