Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യാത്രക്കാരിയെ വിമാനത്തിൽ കയറ്റുന്നതിൽ നിന്ന് വിലക്കി; 20,000 റിയാൽ പിഴ വിധിച്ച് ഖത്തർ കോടതി 

April 21, 2024

news_malayalam_qatar_court_updates

April 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: യാത്രക്കാരിയെ വിമാനത്തിൽ കയറ്റാൻ വിസമ്മതിച്ച എയർലൈൻ കമ്പനിക്ക് ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ട്രേഡ് കോടതി പിഴ വിധിച്ചു. യാത്രക്കാരിക്ക് എയർലൈൻ 20,000 ഖത്തർ റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. അറബിക് ദിനപത്രമായ അൽ ഷാർഖാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, എയർലൈനിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

തനിക്കുണ്ടായ ഭൗതികവും ധാർമികവുമായ നാശനഷ്ടങ്ങൾക്കും, ചെലവുകൾക്കും നിയമപരമായ ഫീസിനും നഷ്ടപരിഹാരമായി 5,00,000 ഖത്തർ റിയാൽ ആവശ്യപ്പെട്ട് യാത്രക്കാരി എയർലൈനിനെതിരെ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് നടപടി. 

സംഭവ ദിവസം ദോഹയിൽ നിന്ന് അറബ് തലസ്ഥാനത്തേക്കുള്ള യാത്രക്കായി ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരി വിമാനത്താവളത്തിൽ എത്തി. തുടർന്ന്,  ബോർഡിംഗ് ഗേറ്റിലെത്തി യാത്രാ രേഖകൾ എയർലൈൻ ജീവനക്കാരെ ഏൽപ്പിച്ചപ്പോൾ, വൈകിയെന്നും വിമാനത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ഉച്ചത്തിൽ പറയുകയായിരുന്നു.

എന്നാൽ വിമാനം പുറപ്പെടാൻ ഏകദേശം ഒരു മണിക്കൂർ സമയം ബാക്കിയുള്ളതിനാൽ, ഒന്നിലധികം തവണ അവർ അപേക്ഷിച്ചെങ്കിലും ജീവനക്കാരൻ ന്യായീകരണമില്ലാതെ അപേക്ഷ നിരസിക്കുകയും യാത്രക്കാരിയോട് മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. 

യാത്രക്കാരിക്കായി ഖത്തറി ലോയേഴ്‌സ് അസോസിയേഷൻ ബോർഡ് അംഗം അബ്ദുല്ല നുഐമി അൽ ഹജ്‌രി തെളിവുകൾ സഹിതം ഹർജി കോടതിയിൽ സമർപ്പിച്ചു. പ്രസക്തമായ സിവിൽ നിയമ ആർട്ടിക്കിളുകൾ ഉദ്ധരിച്ച് യാത്രക്കാരിയുടെ ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും അഭ്യർത്ഥിച്ചു.

സാധുവായ യാത്രാ ടിക്കറ്റ് മുഖേന യാത്രക്കാരിക്ക് എയർലൈനുമായി കരാർ ഉടമ്പടി ഉണ്ടെന്നും, ഒരു തലസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് അവരെ കൊണ്ടുപോകാൻ കമ്പനി ബാധ്യസ്ഥരാണെന്നും അറ്റോർണി കോടതിയിൽ ഊന്നിപ്പറഞ്ഞു. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൃത്യസമയത്ത് എത്തിയിട്ടും കമ്പനി, വിമാനത്തിൽ കയറാൻ അനുവദിക്കാത്തത് ഫ്ലൈറ്റ് ടിക്കറ്റ് പണം നഷ്ടമാകാനും, ജീവനക്കാരിൽ നിന്ന് നേരിടേണ്ടി വന്ന മോശമായ പെരുമാറ്റം മാനസികമായ ബുദ്ധിമുട്ടിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News