Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോള്‍; മുന്നറിയിപ്പുമായി അധികൃതര്‍

November 15, 2023

Malayalam_Qatar_News

November 15, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ ഫോണ്‍ വിളിച്ച് പണം തട്ടിപ്പ് നടത്തുന്നതിനെതിരെ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരില്‍ നിരവധി ആളുകള്‍ക്ക് വ്യാജ ഫോണ്‍കോളുകള്‍ ദിവസവും ലഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജനറല്‍ അഡ്മിന്‌സ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ ഫോണുകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രതികരിക്കരുത്. സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

ഡാറ്റ അപ്‌ഡേറ്റ് എന്ന വ്യാജേന ഫോണ്‍ വിളിച്ച് സ്വകാര്യവിവരങ്ങള്‍ തേടുന്നതാണ് തട്ടിപ്പുരീതി. ഇത്തരത്തിലുള്ള വ്യാജ ഫോണ്‍കോളുകളില്‍ വഞ്ചിതരായ നിരവധി പേര്‍ക്ക് രാജ്യത്ത് പണം നഷ്ടമായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News