Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പാര്‍ട്ട് ടൈം ജോലികള്‍ നിയമവിധേയമാക്കി

December 28, 2023

news_malayalam_new_rules_in_kuwait

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ പാര്‍ട്ട് ടൈം, റിമോട്ട് ജോലികള്‍ നിയമവിധേയമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരല്ലാത്ത തൊഴിലുടമകള്‍ക്കായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് അനുമതി നല്‍കി. 2024 ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അതേസമയം മറ്റൊരു കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ യഥാര്‍ത്ഥ തൊഴിലുടമയുടെ അനുമതി വാങ്ങണം. പാര്‍ട്ട് ടൈം ജോലികള്‍ ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ ആയിരിക്കണമെന്നും പബ്ലിക് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. 

കൂടാതെ, സ്വകാര്യ മേഖലയില്‍ വിദൂര ജോലികള്‍ അനുവദിക്കുന്നതിനും അതോറിറ്റി ഉത്തരവിട്ടു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന് നിര്‍ദേശം നല്‍കി. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്ത് നിന്ന് തന്നെ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News