Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പാര്‍ട്ട് ടൈം ജോലികളുടെ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

January 08, 2024

news_malayalam_new_rules_in_kuwait

January 08, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വ​കാ​ര്യ​ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റു ക​മ്പ​നി​ക​ളി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പു​റ​ത്തി​റ​ക്കി. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്ത് നിന്ന് തന്നെ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. 

അ​പേ​ക്ഷ​ക​ര്‍ പ​ബ്ലി​ക് അ​തോ​റി​റ്റി വെ​ബ്സൈ​റ്റിലെ ‘ഈ​സി​യ​ർ സ​ർ​വിസ്’, ‘ഈ​സി ആ​പ്ലി​ക്കേ​ഷ​ൻ’ വ​ഴി ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍ക​ണം. വെബ്‌സൈറ്റിൽ സ​ബ്മി​റ്റ് ചെ​യ്യു​ന്ന ഫോ​മു​ക​ള്‍ നി​ല​വി​ലെ സ്പോ​ൺ​സ​റി​ൽ നി​ന്നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷം പാ​ർ​ട്ട് ടൈം ​ജോ​ലി ന​ല്‍കു​ന്ന തൊ​ഴി​ലു​ട​മ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി നൽകും. രണ്ട് തൊഴിലുടമകളിൽ നിന്നും അം​ഗീ​കാ​രം ല​ഭി​ച്ചാൽ പെ​ർ​മി​റ്റ് അ​നു​മ​തി ന​ല്‍കും. 

കുവൈത്തിലെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹാണ് സ്വകാര്യമേഖലയിലെ ജീവനക്കാരുടെ പാര്‍ട്ട് ടൈം, റിമോട്ട് ജോലികള്‍ക്ക് അനുമതി നല്‍കിയത്. പാര്‍ട്ട് ടൈം ജോലികള്‍ ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ ആയിരിക്കണം. പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തോ​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​ല​വ് നി​യ​ന്ത്ര​ണ​ത്തി​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യും. കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ന് ചെ​റു​കി​ട ജോ​ലി​യെ​ടു​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും അ​ധി​ക വ​രു​മാ​നം നേടാൻ പുതിയ തീ​രു​മാ​നം ഗു​ണം ചെ​യ്യും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News