Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 4 ന് 

March 03, 2024

news_malayalam_new_rules_in_kuwait

March 03, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 4 ന് നടക്കും. ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ച ഉത്തരവ് ഉദ്ധരിച്ച് സർക്കാർ വാർത്താ ഏജൻസിയായ കുനയാണ് (KUNA) തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടതായി അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽജാബിർ അൽ സബാഹ് കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ഭരണഘടനാ തത്വങ്ങൾ ലംഘിച്ചതാണ് പാർലമെന്റ് പിരിച്ചുവിടാൻ കാരണം. അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം ഉയർത്തിക്കാട്ടുന്നതിൽ ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ബോധപൂർവം ഉപയോഗിച്ചതുമാണ് പാർലമെന്റ് പിരിച്ചുവിടാൻ കാരണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതില്‍ എംപിമാരില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന് വാർത്താ ഏജന്‍സികള്‍ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 

അതേസമയം, 2024 -ലെ ദേശീയ തിരഞ്ഞെടുപ്പിൽ 21 വയസ്സ് തികഞ്ഞ 45,000 പൗരന്മാർ കൂടി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നത്. ഒരു വര്‍ഷം പോലും തികയും മുമ്പാണ് ദേശീയ അസംബ്ലി പിരിച്ചു വിട്ടത്. നാലു വര്‍ഷം കാലാവധി ശേഷിക്കെയായിരുന്നു ഭരണാധികാരിയുടെ നടപടി. പാർലമെന്റ് പിരിച്ചു വിട്ട് 2 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കുവൈത്തിലെ നിയമം.

കുവൈത്തില്‍ തിരഞ്ഞെടുപ്പിലൂടെ 50 അംഗങ്ങൾ ആണ് പാർലമെന്റിൽ എത്തുക. 5 പ്രവിശ്യകളിൽ നിന്നായി കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർ വീതം പാർലമെന്റിൽ എത്തുന്ന സംവിധാനമാണ് രാജ്യത്ത് നിലവിലുള്ളത്. ഗള്‍ഫ് മേഖലയില്‍ ജനാധിപത്യ രീതിയിൽ പാർലമെന്ററി സംവിധാനം നിലവിൽ ഉള്ള രാജ്യമാണ് കുവൈത്ത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News