Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു 

April 23, 2024

news_malayalam_development_updates_in_qatar

April 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു. ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയയാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.  ഉദ്ഘാടന ചടങ്ങിൽ മറ്റ് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

പാർക്കിൽ നടപ്പാതകൾ, കുട്ടികളുടെ ഗെയിംസ് ഏരിയ, വിശ്രമമുറികൾ, ബാർബിക്യൂ ഏരിയ, തടാകം, ഇവൻ്റ് ഏരിയ, പ്രാർത്ഥനാ മൈതാനം, ഫിറ്റ്‌നസ് ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, മൂന്ന് ഫുട്ബോൾ മൈതാനങ്ങളും, ബാസ്കറ്റ്ബോൾ കോർട്ടും, ടെന്നീസ് കോർട്ടും ഇവിടെയുണ്ട്.

അതേസമയം, ഖത്തറിലെ പൊതു പാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണത്തിൽ ഗുണപരമായ വളർച്ച കൈവരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയവും അറിയിച്ചു. 2019ൽ 113 പുതിയ പാർക്കുകളാണ് തുറന്നത്. 2023ൽ അത് 144 ആയി ഉയർന്നിരുന്നു. ഈ വർഷം 15 പുതിയ പാർക്കുകളാണ് തുറന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News