Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനിൽ ആരോഗ്യ മന്ത്രാലയ സേവനങ്ങൾക്കുള്ള ഫീസ് പരിഷ്കരിച്ചു 

March 10, 2024

news_malayalam_new_rules_in_oman

March 10, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏർപ്പെടുത്തി. പുതിയ തീരുമാനത്തിൻ്റെ ആർട്ടിക്കിൾ 1 അനുസരിച്ച്, പുതിയ ഫീസ് മൂന്ന് വർഷത്തേക്ക് ബാധകമായിരിക്കും.

ആശുപത്രി ലൈസൻസ് നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് 3,000 ഒമാനി റിയാൽ (ഏകദേശം 28,625 ദിർഹം) ആക്കി. ഫാർമസ്യൂട്ടിക്കൽ ഫാക്ടറി ലൈസൻസും മെഡിക്കൽ സപ്ലൈസ് ഫാക്ടറി ലൈസൻസും ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ 1,500 റിയാലാണ് പുതിയ ഫീസ്. ഫാർമസ്യൂട്ടിക്കൽ വെയർഹൗസ് ലൈസൻസിന് 450 റിയാലും പൊതു ഫാർമസി ലൈസൻസ് പുതുക്കുന്നതിന് 300 റിയാലുമാണ് ഫീസ്.

കൂടാതെ, ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ് സെൻ്ററുകൾ, ഡ്രഗ് അനാലിസിസ് ലബോറട്ടറികൾ തുടങ്ങിയ പ്രത്യേക സൗകര്യങ്ങൾക്കുള്ള ലൈസൻസുകൾക്ക് 300 മുതൽ 600 റിയാൽ വരെയാണ് പുതുക്കിയ ഫീസ്. ഡെൻ്റൽ ലബോറട്ടറികൾക്കും ഒപ്റ്റിക്കൽ ഷോപ്പുകൾക്കും ലൈസൻസ് നൽകുന്നതിനോ പുതുക്കുന്നതിനോ 150 റിയാൽ ഫീസ് ആവശ്യമാണ്.

സ്‌കൂളുകൾ കോളേജുകൾ അല്ലെങ്കിൽ കമ്പനികൾ എന്നിവയ്ക്ക് ക്ലിനിക്കൽ ലൈസൻസ് നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് 150 റിയാലാക്കി. പരമ്പരാഗത വൈദ്യശാസ്ത്ര ക്ലിനിക്കുകൾ ഒഴികെ, മറ്റുള്ള ക്ലിനിക്കുകൾക്ക് ലൈസൻസ് ഇഷ്യൂ ചെയ്യുന്നതിന് 1,000 റിയാലും പുതുക്കുന്നതിന് 450 റിയാലും ഫീസ് ആവശ്യമാണ്.

മസ്‌കത്ത് ഗവർണറേറ്റിനുള്ളിൽ പബ്ലിക് ക്ലിനിക്ക് ലൈസൻസ് നൽകുന്നതിന് 500 റിയാലും മസ്കത്ത് ഗവർണറേറ്റിന് പുറത്ത് പബ്ലിക് ക്ലിനിക്ക് ലൈസൻസുകൾ നൽകുന്നതിന് 300 റിയാലും ഫീസ് ഈടാക്കും. പബ്ലിക് ക്ലിനിക്ക് ലൈസൻസ് പുതുക്കുന്നതിന് 300 റിയാൽ ചെലവാകും. 

ഒമാനിലുടനീളം ആരോഗ്യ മന്ത്രാലയം നൽകുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങൾക്ക് സുസ്ഥിരമായ ധനസഹായം ഉറപ്പാക്കുന്നതിനാണ് ഫീസ് ഘടന പരിഷ്‌കരിച്ചത്. അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന്റേയും ആരോഗ്യ പരിപാലന മേഖലയിലെ സേവന വിതരണത്തിൻ്റെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റേയും ഭാഗമായാണ് തീരുമാനം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News