Breaking News
'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'; വീണ്ടും വിവാദ പരാമർശവുമായി മോദി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' മെയ് 2ന്  | കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ഭേദഗതി വരുത്തി | ഗസയിലെ മനുഷ്യക്കുരുതിക്കെതിരെ യു.എസ് സർവകലാശാലകളിൽ പ്രക്ഷോഭം രൂക്ഷമാകുന്നു  | ഗസയിൽ തടവിലാക്കിയ രണ്ട് ഇസ്രയേലികളുടെ വീഡിയോ കൂടി ഹമാസ് പുറത്തുവിട്ടു | ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കടുവയെ കണ്ടെന്ന് അഭ്യൂഹം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ് | കുവൈത്തിൽ നേരിയ ഭൂചലനം | തായിഫിൽ ഒഴുക്കില്‍ പെട്ട് സൗദി പൗരൻ മരിച്ചു; ഒരാളെ കാണാതായി | ഗസയിൽ നിന്നുള്ള ഇരുപത്തിമൂന്നാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി | ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ താമസ വിസയുള്ള കൂടുതൽ ഫലസ്തീനികളെ ഗസയില്‍ നിന്ന് ഒഴിപ്പിച്ചു

March 27, 2024

news_malayalam_aid_for_palestine

March 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പില്‍ നിന്ന് ഖത്തര്‍ റെസിഡന്‍സിയുള്ള കൂടുതൽ ഫലസ്തീനികളെ ഖത്തര്‍ ഒഴിപ്പിച്ചു. ഈജിപ്തിന്റെ സഹായത്തോടെയാണ് നടപടി. ഗസയില്‍ കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ റെസിഡന്‍സിയുള്ള ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. അല്‍ അരിഷിലൂടെ ഖത്തര്‍ സായുധസേനയുടെ വിമാനത്തിലാണ് ഇവരെ ഗസയില്‍ നിന്ന് ഒഴിപ്പിച്ചത്. 

ഡിസംബറിലും ഖത്തര്‍ റെസിഡന്‍സിയുള്ള 89 പേരെ ഗസയില്‍ നിന്ന് ഖത്തര്‍ ഒഴിപ്പിച്ചിരുന്നു. ഈജിപ്തിന്റെ സഹായത്തോടെയായിരുന്നു ഒഴിപ്പിക്കല്‍.

അതേസമയം, ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി സായുധ സേനയുടെ ഒരു വിമാനം കൂടി ഖത്തറില്‍ നിന്ന് പുറപ്പെട്ടു. ഖത്തര്‍ ചാരിറ്റി നല്‍കുന്ന 20 ടണ്‍ ഭക്ഷ്യവസ്തുക്കളുമായാണ് വിമാനം ഇന്നലെ (ചൊവ്വ) ഈജിപ്തിലെ എൽ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടത്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമായാണ് ഗസയിലേക്ക് വീണ്ടും സഹായമെത്തിക്കുന്നത്. അതേസമയം, ഇതുവരെ ഖത്തറിൽ നിന്ന് 87 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News