Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനില്‍ വന്‍ നിരോധിത പുകയില ശേഖരം പിടികൂടി; പ്രവാസികള്‍ അറസ്റ്റില്‍ 

March 11, 2024

news_malayalam_massive_illegal_tobacco_busted_in_oman_expats_arrested

March 11, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ നിരോധിത പുകയില ശേഖരം പിടികൂടി. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്കാ വിലായത്തില്‍ നടന്ന പരിശോധനയില്‍ ആയിരത്തിലധികം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ 1660 പെട്ടികളില്‍ സൂക്ഷിച്ചിരുന്ന പുകയില ച്യൂയിംഗങ്ങള്‍ പിടികൂടിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) അറിയിച്ചു. 

വിലായത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ്, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗം,നോണ്‍-സ്‌മോക്ക്ഡ് പുകയില നിയന്ത്രണ വകുപ്പിന്റെ കണ്‍ട്രോള്‍ ടീം എന്നിവര്‍ സംയുക്താമായാണ് പരിശോധന നടത്തിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. 

സംഭവത്തില്‍ പ്രവാസികളെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. കുറ്റം സമ്മതിച്ച പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News