Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനിലെ സൂര്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ലൈസന്‍സ് റദ്ദാക്കി 

March 10, 2024

news_malayalam_license_of_oman_sur_university_college_cancelled

March 10, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനിലെ സൂര്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ലൈസന്‍സ് റദ്ദാക്കി. കോളേജിന്റെ ലൈസന്‍സ് റദ്ദാക്കി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ ഇന്നൊവേഷന്‍ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചു. ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അതോറിറ്റി വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യയനം മാറ്റാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ജനുവരിയില്‍ കോളേജിന്റെ അക്രഡിറ്റേഷന്‍ പദവി റദ്ദാക്കി ഒമാന്‍ അതോറിറ്റി ഫോര്‍ അക്കാദമിക് ഫോര്‍ അക്രഡിറ്റേഷന്‍ ആന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫ് എജ്യൂക്കേഷന്‍ ഉത്തരവിറക്കിയിരുന്നു. അതോറിറ്റി നിര്‍ദേശിച്ച ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതാണ് നടപടിക്ക് കാരണമെന്നാണ് വിവരം.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News