Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇടപെടാനാവില്ല,വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് വി.മുരളീധരൻ

August 25, 2023

August 25, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി :കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് ഇടപെടുന്നതിൽ പരിമിതികളുണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ.

കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുരളീധരൻ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. .വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടെതാതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെങ്കിലും വിഷയത്തിൽ വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കരിപ്പൂർ വിമാനത്താവള വികസനത്തിന് സഥലമേറ്റെടുത്ത് നൽകിയാൽ മാത്രമേ റൺവേ വികസനം സാധ്യമാകൂ. കേരള സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ശ്രദ്ധപതിപ്പിച്ച് ഭൂമി ഏറ്റെടുത്തു നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വി.മുരളീധരൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News