Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ വിലാപ ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കുന്നു

January 28, 2024

news_malayalam_new_rules_in_kuwait

January 28, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിലാപ ചടങ്ങുകളില്‍ ഹസ്തദാനത്തിന് നിരോധനമേര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ ശ്മശാനങ്ങളിലെ വിലാപ ഹാളുകളില്‍ ഹസ്തദാനം നിരോധിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി കുവൈത്ത് പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. അനുശോചനത്തിന് ഹസ്തദാനത്തിന് പകരം കണ്ണുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബൂസ് പറഞ്ഞു.

പൊതുജനാരോഗ്യം സംരക്ഷിക്കുക, ഹസ്തദാനം മൂലം പകര്‍ച്ചവ്യാധി പടരുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഹാന്‍ഡ് ഷേക്കുകള്‍ക്ക് പകരം കണ്ണുകള്‍ക്കൊണ്ടുള്ള ആശംസകള്‍ നല്‍കാനുള്ള ശുപാര്‍ശയെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. അതേസമയം രാജ്യത്ത് പുതിയ അണുബാധകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊതുജനാരോഗ്യ വിദഗ്ദനായ ഡോ.അഹമ്മദ് അല്‍ ഔതൈബിയെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News