Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ നീക്കം

February 19, 2024

news_malayalam_kuwait_police_consider_to_ban_more_than_two_vehicles_ownership_of_expats

February 19, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ള വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പരിഗണിക്കുന്നതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലൈസന്‍സില്ലാതെയുള്ള വ്യാപാരം തടയുക, മലിനീകരണം കുറയ്ക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, വാണിജ്യ സമുച്ചയങ്ങള്‍, മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തിരക്കുള്ള സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ദൗര്‍ലഭ്യം പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നടപടി. 

പ്രവാസികള്‍ക്ക് പരമാവധി രണ്ട് വാഹനങ്ങള്‍ മാത്രം കൈവശം വെയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയന്ത്രണം. ഇതോടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിക്കും. നിര്‍ദ്ദിഷ്ട സംഖ്യയില്‍ കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യത്തില്‍ ട്രാഫിക് വിഭാഗത്തിന് ആവശ്യങ്ങള്‍ വ്യക്തമാക്കി പ്രത്യേകം അപേക്ഷ നല്‍കണം. അനുമതി ലഭിച്ചാല്‍ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമായി പരിധി കവിയുന്ന ഓരോ വാഹനത്തിനും പ്രത്യേകം ഫീസും ചുമത്തും. രാജ്യത്തെ തെരുവുകളില്‍ ജീര്‍ണിച്ച വാഹനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News