Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ എട്ടുവയസ്സുകാരിക്ക് 'ലിപ് ഫില്ലര്‍' കുത്തിവെയ്പ്പ് നല്‍കിയ ബ്യൂട്ടി ക്ലിനിക്ക് അടച്ചുപൂട്ടി

December 31, 2023

news_malayalam_moh_updates_in_kuwait

December 31, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ടുവയസ്സുകാരിക്ക് 'ലിപ് ഫില്ലര്‍' കുത്തിവെയ്പ്പ് നല്‍കിയ ഡെര്‍മറ്റോളജി ആന്റ് ബ്യൂട്ടിക്ലിനിക്ക് ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി. കുത്തിവെയ്പ്പ് നല്‍കിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഫില്ലറുകള്‍ കയറ്റി ചുണ്ടുകള്‍ക്ക് വലിപ്പം കൂട്ടുന്ന കുത്തിവെയ്പ്പാണ് ലിപ് ഫില്ലര്‍. കുത്തിവെയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ച്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുത്തിവെയ്പ്പിന് വിധേയയായ കുട്ടിയുടെ അമ്മയാണ് സ്‌നാപ് ചാറ്റില്‍ വീഡിയോ പങ്കുവെച്ചത്. 

സംഭവത്തിന് പിന്നാലെ ക്ലിനിക്കിനെതിരെ നടപടി സ്വീകരിച്ചതായി സ്ഥിരീകരിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കി. സാങ്കേതിക പരിശോധനാ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും രോഗികളുടെ അവകാശ ലംഘനം ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രലായം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡോക്ടറെ മെഡിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി അതോറിറ്റിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News