Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അമീറിന്റെ നിര്യാണം; കുവൈത്തില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

December 16, 2023

News_Qatar_Malayalam

December 16, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖ ബാധിതനായിരുന്നു. മരണം അമീരി ദിവാന്‍ സ്ഥിരീകരിച്ചു. അമീറിന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും കുവൈത്ത് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പ്രസ്താവനയിലൂടെ അമീരി ദിവാന്‍ അറിയിച്ചു.

സംസ്ഥാനത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നുമുതല്‍ (ശനി) മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക വകുപ്പുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. നവംബര്‍ അവസാനത്തോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ മരണത്തെ തുടര്‍ന്ന് 2020ലാണ് ഷെയ്ഖ് നവാഫ് കുവൈത്ത് അമീറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 1921 മുതല്‍ 1950 വരെ കുവൈത്ത് ഭരണാധികാരിയായിരുന്ന ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ അഞ്ചാമത്തെ മകനായി 1937ലാണ് ജനനം.  25-ാം വയസ്സില്‍ ഹവല്ലി പ്രവശ്യയുടെ ഗവര്‍ണറായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1978ല്‍ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News