Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ കോവിഡ് വകഭേദം ജെഎന്‍-വണ്‍ കണ്ടെത്തി

December 28, 2023

news_malayalam_covid_updates

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: കേരളത്തില്‍ പടരുന്ന കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍ വണ്‍ കുവൈത്തിൽ കണ്ടെത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രാലയം അധികൃതർ ഉറപ്പുനൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 42 കേന്ദ്രങ്ങളിൽ “കോവിഡ്” വാക്‌സിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണെന്നും, 60 വയസ്സിനു മുകളിൽ പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം, ഡിസംബർ 21ന് സൗദിയിലും ജെഎന്‍ വണ്‍ കണ്ടെത്തിയിരുന്നു. ജെഎന്‍ വണ്‍ വകഭേദം രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയാണ് (വഖായ) അറിയിച്ചത്. നിലവില്‍ 36 ശതമാനമാണ് രാജ്യത്തെ കൊവിഡ് നിരക്ക്. എന്നാല്‍ ഐസിയു രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാക്‌സിനുകള്‍ക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News