Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നെടുമ്പാശ്ശേരിയില്‍  നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചു വിളിച്ചു

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റണ്‍വേയില്‍ വെച്ച് തിരിച്ചു വിളിച്ചു. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിളിച്ചത്. 

വിവരം ലഭിച്ച ഉടനെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. വിമാനം പുറപ്പെട്ടതിന് ശേഷമാണ് ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന്, യാത്രക്കാരുടെ ലഗേജുകളുള്‍പ്പടെ വിമാനം പൂര്‍ണമായും പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി വിമാനം ബംഗളൂരിലേക്ക് പറന്നു.

അതേസമയം, കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News