Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
യുഎഇയില്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനായി 'ഭാരത് പാര്‍ക്ക്' പദ്ധതിയുമായി ഇന്ത്യ

January 06, 2024

news_malayalam_development_updates

January 06, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയില്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനായി 'ഭാരത് പാര്‍ക്ക്' പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഗുഡ്സ് ഷോറൂമും ഉല്‍പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസുകളും യുഎയില്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. വാണിജ്യ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ആയിരിക്കും ഭാരത് പാര്‍ക്ക്. 2025ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനാവുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ആസൂത്രിത ഇന്ത്യന്‍ വെയര്‍ഹൗസിങ് സൗകര്യം ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ടിന് സമാനമായിരിക്കുമെന്ന് ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

ഭാരത് പാര്‍ക്കില്‍ റീട്ടെയില്‍ ഷോറൂമുകള്‍, വെയര്‍ഹൗസുകള്‍, ഓഫീസുകള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുണ്ടാവും. പെട്ടെന്ന് നശിക്കുന്ന വസ്തുക്കള്‍, ഭാരമേറിയ യന്ത്രസാമഗ്രികള്‍ തുടങ്ങി വിവിധതരം ചരക്കുള്‍ സൂക്ഷിക്കാനും വിപണനം ചെയ്യാനും ഇവിടെ സൗകര്യമൊരുക്കും.

ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള ജബല്‍ അലി ഫ്രീ സോണില്‍ ആണ് ഭാരത് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാരത് പാര്‍ക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ആഗോള വിതരണ കേന്ദ്രമായി മാറുമെന്ന് ഡിപി വേള്‍ഡ് ജിസിസിയിലെ പാര്‍ക്ക്‌സ് ആന്‍ഡ് സോണ്‍സ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അബ്ദുല്ല അല്‍ ഹാഷ്മി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ആഫ്രിക്ക, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലേക്ക് വിപണനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്കും ഈ രാജ്യങ്ങള്‍ക്കുമിടയില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സമയവും ചെലവും ഇത് ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയും യുഎഇയും തമ്മിൽ പ്രാദേശിക കറന്‍സികളിലും വ്യാപാരം ആരംഭിച്ചിരുന്നു. ഡോളറിന് പകരം രൂപയിലും ദിര്‍ഹത്തിലും ഇടപാട് നടത്താനുള്ള ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) കരാറാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News