Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ 

April 24, 2024

news_malayalam_hmc_updates

April 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി) രാജ്യത്തെ ആദ്യ റോബോട്ടിക് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എഴുപത് വയസ്സ് കഴിഞ്ഞ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്.എച്ച്എംസി ചീഫ് മെഡിക്കൽ ഓഫീസറും  സർജിക്കൽ ടീമിൻ്റെ തലവനുമായ ഡോ.അബ്ദുല്ല അൽ അൻസാരിയുടെ നേതൃത്വത്തിൽ റോബോട്ടിക് സർജറിയിലും അവയവമാറ്റ ശസ്ത്രക്രിയയിലും പ്രത്യേക പ്രാവീണ്യം നേടിയ സംഘമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

റോബോട്ടിക് സർജറിയിലെ സീനിയർ കൺസൾട്ടൻ്റും, എച്ച്എംസിയിലെ സർജിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഹെഡുമായ ഡോ. ഒമർ അബു മർസൂഖ്, ഓർഗൻ ട്രാൻസ്പ്ലാൻറേഷനിലെ സീനിയർ കൺസൾട്ടൻ്റും, എച്ച്എംസിയിലെ അവയവമാറ്റ വിഭാഗം ഡെപ്യൂട്ടി മേധാവിയുമായ ഡോ. ഒമർ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഉയർന്ന രക്തസമ്മർദ്ദം പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ, ഇയാൾക്ക് വർഷങ്ങളായി വിട്ടുമാറാത്ത വൃക്കസംബന്ധമായ അസുഖം ഉണ്ടായിരുന്നു. ദിവസേന പെരിറ്റോണിയൽ ഡയാലിസിസ് ആവശ്യമുള്ള അവസ്ഥയിലായിരുന്നു രോഗിയെന്നും ഡോകർമാർ അറിയിച്ചു.

എച്ച്എംസിയിലെ റോബോട്ടിക് സർജറി വിദഗ്ധർ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, നെഫ്രോളജിസ്റ്റുകൾ, നഴ്‌സിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ എച്ച്എംസിയിലെ സംയോജിത മൾട്ടി ഡിസിപ്ലിനറി വിദഗ്ധ സംഘങ്ങളുടെ തയ്യാറെടുപ്പ് ആഴ്ചകളോളം വേണ്ടി വന്നതായി ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു. 

"ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ച് ശസ്ത്രക്രിയ വിജയകരമായി നടത്തി. ആവശ്യമായ പരിശോധനകൾക്ക് ശേഷവും രോഗിയും ദാതാവും തമ്മിലുള്ള ടിഷ്യു പൊരുത്തം ഉറപ്പാക്കിയ ശേഷവും , മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽ നിന്ന് പുതിയ വൃക്ക മാറ്റിവച്ചു. ദാതാവിൻ്റെ കുടുംബത്തിൽ നിന്ന് ആവശ്യമായ അനുമതി  നേടിയ ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഏകദേശം രണ്ടര മണിക്കൂർ സമയം മാത്രം എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്," ഡോ അൽ അൻസാരി വ്യക്തമാക്കി.

റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗി വേഗത്തിൽ സുഖം പ്രാപിച്ചതായും ഡോ. ഒമർ അബു മർസൂഖ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം രോഗിക്ക് നടക്കാൻ കഴിഞ്ഞു. മാറ്റിവയ്ക്കപ്പെട്ട വൃക്ക ക്രമേണ അതിൻ്റെ സാധാരണ പ്രവർത്തനം പുനരാരംഭിച്ചു-മെഡിക്കൽ സംഘം വിശദീകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News