Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം

January 23, 2024

news_malayalam_new_rules_in_kuwait

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. സ്വദേശികൾക്കും രാജ്യത്തെ വിദേശികൾക്കും (പ്രവാസി) മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും, ചികിത്സാ ചെലവ് ഇനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. 

സ്വദേശികളുടെ ഇൻഷുറൻസ് പ്രീമിയം രാജ്യവും വിദേശികളുടേത് കമ്പനി ഉടമകളുമാണ് വഹിക്കേണ്ടത്. സന്ദർശകർ രാജ്യത്ത് പ്രവേശിക്കുന്നതിനു മുൻപ് ഇൻഷുറൻസ് എടുത്തിരിക്കണം. എല്ലാവർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ സംരക്ഷണ നിയമം സംബന്ധിച്ച് ധനമന്ത്രാലയത്വും ജനറൽ ഇൻവെസ്റ്റ് മെന്റ് അതോറിറ്റിയും പങ്കെടുത്ത ആരോഗ്യകാര്യ സമിതിയുടെ യോഗത്തിലാണ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ നിർദേശിച്ചത്.

നിലവിൽ വിദേശികളുടെ വിസ സ്റ്റാംപ് ചെയ്യുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് ഇനത്തിൽ തുക ഈടാക്കുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിത്സ ലഭിക്കൂ. ഇവിടെ ഡോക്ടറെ കാണാനും (10 ദിനാർ) മരുന്നിനുമായി (10 ദിനാർ) ഓരോ തവണയും 20 ദിനാർ വീതം ഈടാക്കും.  എന്നാൽ ഇൻഷുറൻസ് നിയമം പ്രാബല്യത്തിൽ വന്നാൽ എല്ലായിടത്തും ചികിത്സ ഉറപ്പാക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News