Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് ഡയറക്ടർ

December 28, 2023

news_malayalam_development_updates

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

 അബുദാബി/റിയാദ്/കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി പറഞ്ഞു. റെയിൽ പദ്ധതിയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 10 രാജ്യാന്തര കമ്പനികൾ ടെൻഡർ സമർപ്പിച്ചതിൽ സാങ്കേതിക മികവും കുറഞ്ഞ തുകയും രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏൽപിക്കും. ഈ കമ്പനിക്ക് വിശദ പഠനത്തിന് 12 മാസവും നടത്തിപ്പിന് 30 മാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽ നിന്ന് ആരംഭിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ കടന്ന് ഒമാനിലെ മസ്‌കത്തിൽ സമാപിക്കുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്. 2,117 കിലോമീറ്ററാണ് ജിസിസി റെയിൽ ദൈർഘ്യം.

പരമാവധി വേഗം മണിക്കൂറിൽ 200 കി.മീ ആയിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്രയും ചരക്കു ഗതാഗതവും സുഗമമാകും. ജിസിസി പൗരന്മാർക്കിടയിൽ സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനും പദ്ധതി ഗുണം ചെയ്യും. റെയിൽ ഗതാഗതം ശക്തിപ്പെടുന്നതോടെ ട്രക്ക് ഉൾപ്പെടെ റോഡിലെ വാഹനങ്ങളുടെ എണ്ണവും കാർബൺ മലിനീകരണവും ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കാനാകും. ജോലി സാധ്യതയും വർധിക്കും. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശങ്ങളുടെ വികസനവും ശക്തമാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News