Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജിസിസി റെയിൽ യാഥാർഥ്യമാകുന്നു; പദ്ധതിയുടെ പുരോഗതി ഗതാഗത മന്ത്രാലയങ്ങൾ വിലയിരുത്തി 

November 16, 2023

News_Qatar_Malayalam

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ നടന്ന ഗതാഗത മന്ത്രാലയങ്ങളുടെ ജിസിസി അണ്ടർസെക്രട്ടറിമാരുടെ 25-ാമത് യോഗത്തിൽ ജിസിസി റെയിൽവേ അതോറിറ്റിയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, ജിസിസി റെയിൽവേ പദ്ധതിയുടെ പ്രവർത്തന പുരോഗതി, പദ്ധതി നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഷെഡ്യൂൾ തീയതി എന്നിവ യോഗം ചർച്ച ചെയ്തു.

ഭൂഗതാഗത തന്ത്രം, സാർവത്രിക ഭൂഗതാഗതത്തിനുള്ള ജിസിസി യൂണിഫോം സംവിധാനം, സമുദ്രഗതാഗതം, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

ഒമാനിൽ നടന്ന ഗതാഗത മന്ത്രാലയങ്ങളുടെ ജിസിസി അണ്ടർസെക്രട്ടറിമാരുടെ 25-ാമത് യോഗത്തിൽ ഖത്തർ ഗതാഗത മന്ത്രാലയവും പങ്കെടുത്തിരുന്നു. ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് ഹസൻ അൽ ഹൈൽ ആണ് ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്. 

അതേസമയം, ആറ് ജിസിസി രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിയാണ് പുരോഗമിക്കുന്നത്. 2021 ഡിസംബറിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 

കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽവേ പാത കടന്നുപോകുന്നത്. ഓരോ രാജ്യങ്ങളിലും പാതയുടെ നിര്‍മാണം അതാത് രാജ്യത്തെ റെയില്‍വേ വിഭാഗം പൂര്‍ത്തീകരിച്ച് ബന്ധിപ്പിക്കും. വടക്ക് കുവൈത്ത് സിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന റെയില്‍ ലൈന്‍ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ, ഖത്തറിന്റെ തലസ്ഥാനമായ ദോഹ, സൗദിയിലെ തീരദേശ നഗരങ്ങളായ ജുബൈല്‍-ദമാം, യുഎഇയിലെ അബുദാബി-ദുബായ്-ഫുജൈറ എന്നീ പ്രധാന നഗരങ്ങളിലൂടെ ഒമാനിലെ മസ്‌കത്തിലെ ടെര്‍മിനല്‍ സ്റ്റേഷനില്‍ എത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News