Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ വാട്ടർ ബലൂൺ എറിഞ്ഞ പ്രായപൂർത്തിയാകാത്ത നാല് പേർ അറസ്റ്റിൽ

February 25, 2024

news_malayalam_arrest_updates_in_kuwait

February 25, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് വിരുദ്ധമായി വഴിയാത്രക്കാർക്ക് നേരെ വാട്ടർ ബലൂണുകൾ എറിഞ്ഞതിന് പ്രായപൂർത്തിയാകാത്ത നാല് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വാട്ടർ ബലൂൺ, വാട്ടർ പിസ്റ്റലുകൾ തുടങ്ങിയവ ഉപയോഗിക്കരുതെന്നും നിയമലംഘകരിൽ നിന്ന് 500 കുവൈത്തി ദിനാർ പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. 

വാഹനത്തിന് പിന്നിൽ വലിയ പതാകകൾ സ്ഥാപിക്കുക, വാഹനത്തിൻ്റെ ബോഡിയിൽ അധിക ഫിറ്റിംഗുകൾ സ്ഥാപിക്കുക, നിരോധിത ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവ വിറ്റതിന് നിരവധി വിൽപനക്കാരേയും, സുരക്ഷാ ലംഘനങ്ങൾ നടത്തിയ നിരവധി വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ട്രാഫിക് ഡിറ്റൻഷൻ ഗാരേജിൽ വാഹനങ്ങൾ പിടിച്ചെടുക്കാനും അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News