Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിലെ എണ്ണ കമ്പനിയില്‍ തീപിടിത്തം; 15 തൊഴിലാളികള്‍ക്ക് പരിക്ക്

December 04, 2023

Gulf_Malayalam_News

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണ ഉല്‍പാദന മേഖലയില്‍ തീപിടിത്തം. അപകടത്തില്‍ 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. വടക്ക്-കിഴക്കന്‍ മേഖലയില്‍, അല്‍ ഷുവാലയിലെ എണ്ണ ഖനന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതിനാല്‍ ഉല്‍പാദനത്തെ ബാധിച്ചില്ല. അറ്റകുറ്റപ്പണികള്‍ക്കിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടെ രാജ്യത്തെ എണ്ണ ഉല്‍പ്പാദന മേഖലയിലുണ്ടായ രണ്ടാമത്തെ തീപിടിത്തമാണിത്. ജൂലൈയില്‍ അല്‍-സൂര്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News