Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കുടുംബ വിസകള്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്

December 10, 2023

 Qatar_News_Malayalam

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി വീണ്ടും കുടുംബ വിസകള്‍ ആരംഭിക്കാന്‍ സാധ്യത. അടുത്തവര്‍ഷം, 2024 തുടക്കത്തോടെ കുടുംബ/ ആശ്രിത വിസകളില്‍ അപേക്ഷകള്‍ ആരംഭിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അല്‍ അന്‍ബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാര്‍, സര്‍വകലാശാലകളിലേയും അപ്ലൈഡ് എഡ്യൂക്കേഷനിലേയും പ്രൊഫസര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയ പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്കാണ് വിസ അനുവദിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 
കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍-ഖാലിദ് അല്‍ സാമ്പാഹിന്റെ മേല്‍നോട്ടത്തിലുള്ള ഡെമോഗ്രാഫിക് തന്ത്രത്തിന്റെ പരിധിയിലാണ് കുടുംബാംഗങ്ങള്‍ക്ക് പ്രവേശന വിസ അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഒരു പ്രത്യേക കമ്മിറ്റിയേയും നിയോഗിക്കും. അതേസമയം ജിസിസി രാജ്യങ്ങളുടെ ഏകീകൃത ഗള്‍ഫ് വിസയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് പുറമെ സന്ദര്‍ശന സമയം അവസാനിച്ചതിന് ശേഷവും രാജ്യത്ത് തുടരുന്ന സന്ദര്‍ശകര്‍ക്ക് പ്രതിദിനം 100 ദിനാര്‍ പിഴ ഈടാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ടെന്ന് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News