Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ വ്യാജ വിദ്യാഭ്യാസ രേഖ ചമയ്ക്കല്‍; നടപടി കര്‍ശനമാക്കുന്നു

March 04, 2024

news_malayalam_fake_certificate_verification_by_ministry_in_kuwait

March 04, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നു. രണ്ടായിരം മുതല്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരുടെ പോസ്റ്റ് സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. വിവിധ മേഖലകളിലായി ഏകദേശം 1,40,000 വ്യക്തികള്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. എല്ലാ ജീവനക്കാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അല്‍ സെയാസ്സയോട് വെളിപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ പരിശോധനകള്‍ക്കായി, ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ അക്കാദമിക് യോഗ്യതകളുടെയും ട്രാന്‍സ്‌ക്രിപിറ്റുകളുടേയും സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

ജീവനക്കാരുടെ പേരുകള്‍, സിവില്‍ ഐഡി നമ്പറുകള്‍, ജോലി സ്ഥലങ്ങള്‍, സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍, സര്‍വകലാശാല ബിരുദങ്ങള്‍, ബിരുദ വര്‍ഷങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. 

വ്യാജരേഖകള്‍ ചമയ്ക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തടവും കനത്ത പിഴയും ശിക്ഷ വിധിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ പേര് പരസ്യപ്പെടുത്തുകയും ചെയ്യും. ജോലിയില്‍ നിന്ന് അയോഗ്യരാക്കുകയും ക്രിമിനല്‍ റെക്കോര്‍ഡില്‍ പത്ത് വര്‍ഷത്തെ വിലക്കും രേഖപ്പെടുത്തും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News