Breaking News
ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബല്‍ ഒഴിവാക്കി | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും | തീവ്രവാദ പ്രവർത്തനം: റിയാദിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി | യു.എ.ഇയിൽ നേരിയ ഭൂചലനം  | അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു |
ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു 

March 28, 2024

news_malayalam_event_updates_in_qatar

March 28, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു. വിഷ്വൽ ആർട്സിന് പ്രാധാന്യം നൽകിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കത്താറയിലെ പതിമൂന്നാം കെട്ടിടത്തിൽ നടക്കുന്ന പ്രദർശനം ഏപ്രിൽ 16 വരെ തുടരും. കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഖത്തർ ഫൈൻ ആർട്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

വൈവിധ്യപൂർണമായ 37 ആർട്ട് വർക്കുകളാണ് പ്രദർശനത്തിലുള്ളത്. പ്രകൃതിയെയും മനുഷ്യനെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന ഡ്രോയിംഗ്, പോർട്രെയ്‌ച്ചർ, ശിൽപങ്ങൾ, സെറാമിക്‌സ് എന്നിവയും പ്രദർശനത്തിലുണ്ട്. ആർട്ട് മേഖലയിലെ പ്രശസ്തരായവരുമായി ആശയങ്ങൾ പങ്കിടാനും, യുവാക്കളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായി എക്സിബിഷൻ മാറുമെന്ന് ഖത്തർ ഫൈൻ ആർട്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആർട്ടിസ്റ്റ് യൂസഫ് അൽ സദ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News