Breaking News
ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം |
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു

March 28, 2024

news_malayalam_eid_updates

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) ഈദിയ എ ടി എം സേവനം പ്രഖ്യാപിച്ചു. 10 സ്ഥലങ്ങളില്‍ ലഭ്യമായ ഈദിയ എ ടി എം സേവനത്തിലൂടെ 5, 10, 50, 100 റിയാല്‍ മൂല്യങ്ങളില്‍ പിന്‍വലിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ഈദിയ എ ടി എം ലൊക്കേഷനുകള്‍:

പ്ലേസ് വെന്‍ഡോം
മാള്‍ ഓഫ് ഖത്തര്‍
അല്‍ വക്ര ഓള്‍ഡ് സൂഖ്
ദോഹ ഫെസ്റ്റിവല്‍ സിറ്റി
അല്‍ ഹസം മാള്‍
അല്‍ മിര്‍ഖാബ് മാള്‍
വെസ്റ്റ് വാക്ക്
അല്‍ ഖോര്‍ മാള്‍
അല്‍ മീര-മുഐതര്‍
അല്‍ മീര-തുമാമ

ക്യു സി ബിയുടെ ഈദിയ എ ടി എം സേവനം, സാധാരണയായി കുട്ടികള്‍ക്ക് പണമോ സമ്മാനമോ നല്‍കുന്ന ഈദിയുടെ പരമ്പരാഗത ആചാരം തിരികെ കൊണ്ടുവന്ന് ഖത്തറി സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News