Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ പ്ര​വാ​സി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാനദണ്ഡങ്ങൾ പു​റ​ത്തി​റ​ക്കി

January 03, 2024

news_malayalam_new_rules_in_kuwait

January 03, 2024

ന്യൂസ്‌റൂം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ പ്ര​വാ​സി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​യ​മ നി​ര്‍ദേ​ശ​ങ്ങ​ള്‍ സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ പ്രവാസി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ട​ത്. യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രെ നിയമിക്കുമെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

പ്ര​വാ​സി അ​ധ്യാ​പ​ക​ നിയമനത്തിന് മി​നി​മം അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക്ക് പു​റ​മേ സ്വ​ഭാ​വ സ​ര്‍ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. അ​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള അ​ക്കാദ​മി​ക് യോ​ഗ്യ​ത​ക​ള്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നും അ​റ്റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സി​വി​ൽ സ​ർ​വിസ് ക​മ്മീ​ഷ​ൻ നി​ര്‍ദേ​ശി​ച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News