Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഇന്ത്യ- മാലിദ്വീപ് തര്‍ക്കം; ദ്വീപുകളിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗ് 'ഈസി മൈ ട്രിപ്പ് ' താല്‍ക്കാലികമായി നിര്‍ത്തി

January 08, 2024

news_malayalam_flight_booking_updates

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: ഇന്ത്യ- മാലിദ്വീപ് തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ദ്വീപുകളിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഈസി മൈ ട്രിപ്പ് (easy my trip) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാലിദ്വീപിലേക്കുള്ള ബുക്കിംഗുകള്‍ അനിശ്ചിത കാലത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി Easy My Trip ന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് പിറ്റി എക്‌സിലൂടെ അറിയിച്ചു. മാലിദ്വീപ് സര്‍ക്കാരിന്റെ പ്രതിനിധികളില്‍ നിന്ന് ഞങ്ങള്‍ കേട്ട പ്രസ്താവനകള്‍ രാജ്യത്തിന് അങ്ങേയറ്റം അപമാനകരമാണെന്നും പിറ്റി വ്യക്തമാക്കി.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പങ്കുവെച്ചതിന് മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News