Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഡൽഹിയിൽ ശക്തമായ ഭൂചലനം

October 03, 2023

News_Qatar_Malayalam

October 03, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 6.2 തീവ്രത നേപ്പാളിൽ രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.  

നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നീട് ഉച്ചയ്ക്ക് 2.53ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 

അതേസമയം, ഡല്‍ഹിയലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങിയിട്ടുണ്ട്.  ഡല്‍ഹിയെ കൂടാതെ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഹാപൂര്‍, അംറോഹ, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News