Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ഇനി മുതൽ പ്രവാസികൾക്ക് ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസും ഉപയോഗിക്കാം; പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ 

December 10, 2023

 Qatar_News_Malayalam

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസുകൾ ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ നിയമം ഇന്ന് (ഞായർ) മുതൽ പ്രാബല്യത്തിൽ വന്നു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശ പ്രകാരമാണ് നിയമം പ്രാബല്യത്തിൽ വന്നത്. 2023-ലെ മന്ത്രിതല പ്രമേയം നമ്പർ (410) അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഡിസംബർ 10 മുതൽ ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തുമെന്നും, ആർട്ടിക്കിൾ 20 വിസയിലുള്ള ഫാമിലി ഡ്രൈവർമാരെയും അന്താരാഷ്ട്ര കാർഗോ ട്രക്ക് ഡ്രൈവർമാരെയും ഫിസിക്കൽ ലൈസൻസ് വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കാര്യക്ഷമത വർദ്ധിപ്പിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, പേപ്പർ വർക്കുകൾ കുറയ്ക്കുക, ആത്യന്തികമായി പൊതു ഫണ്ട് ലാഭിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ ലൈസൻസ് പദ്ധതി ആരംഭിച്ചത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഫിസിക്കൽ പ്രിന്റ് കോപ്പികൾ നിർബന്ധമല്ലെന്നും അധികൃതർ വ്യക്തമാക്കി. ചില വ്യവസ്ഥകൾ പാലിച്ചാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ "സഹേൽ" ആപ്പ്ലിക്കേഷനിലൂടെയോ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. 

അതേസമയം, 'കുവൈത്ത് മൊബൈൽ ഐഡി' ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസുകളുടെ നില പരിശോധിക്കാനും സാധിക്കും. പച്ച അടയാളം ലൈസൻസ് സാധുതയെയും, ചുവപ്പ് അടയാളം കാലഹരണപ്പെട്ട ലൈസൻസിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News