Breaking News
ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത | 'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'; വീണ്ടും വിവാദ പരാമർശവുമായി മോദി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' മെയ് 2ന്  | കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ഭേദഗതി വരുത്തി | ഗസയിലെ മനുഷ്യക്കുരുതിക്കെതിരെ യു.എസ് സർവകലാശാലകളിൽ പ്രക്ഷോഭം രൂക്ഷമാകുന്നു  | ഗസയിൽ തടവിലാക്കിയ രണ്ട് ഇസ്രയേലികളുടെ വീഡിയോ കൂടി ഹമാസ് പുറത്തുവിട്ടു | ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കടുവയെ കണ്ടെന്ന് അഭ്യൂഹം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ് | കുവൈത്തിൽ നേരിയ ഭൂചലനം |
ദോഹ എക്‌സ്‌പോ ഡയലോഗ്‌സില്‍ ഇന്ന് ഡോ. സാക്കിര്‍ നായിക് സംസാരിക്കും

March 23, 2024

March 23, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ദോഹ എക്‌സ്‌പോയുടെ  ഇന്നത്തെ ഡയലോഗ് സെക്ഷനില്‍ പ്രമുഖ ഇന്ത്യന്‍ ഇസ്ലാമിക് പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക് സംസാരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ അല്‍ബലാദിയയാണ് ഇക്കാര്യം അറിയിച്ചത്. 'ഇസ്ലാം - സമാധാനത്തിന്റേയും സുസ്ഥിരതയുടേയും മതം' എന്ന തലക്കെട്ടിലുള്ള സെക്ഷനില്‍ അദ്ദേഹം പ്രഭാഷണം നടത്തും. 

കള്‍ച്ചറല്‍ സോണിലെ കള്‍ച്ചറല്‍ അരീനയില്‍ ഇന്ന് രാത്രി 9.30 മുതല്‍ അര്‍ധരാത്രിവരെയാണ് പരിപാടി. അതേസമയം അല്‍ ബിദ പാര്‍ക്കില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച ദോഹ അഗ്രിക്കള്‍ച്ചറല്‍ എക്‌സ്‌പോ ഈ മാസം അവസാനിക്കും. 

സാക്കിര്‍ നായികിനെക്കുറിച്ച്: 

മെഡിക്കല്‍ രംഗത്ത് നിന്ന് ഇസ്ലാമിക രംഗത്തേക്ക് എത്തിയ വ്യക്തി. വാദപ്രതിവാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1991ല്‍ , ഇസ്ലാമിക പ്രബോധകരുടെ പരിശീലനത്തിനായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു. ഡോ. വില്യം കാംബെല്ലുമായി 2000ല്‍ 'ഖുര്‍ആനും ബൈബിളും' എന്ന വിഷയത്തില്‍ അമേരിക്കയില്‍ നടന്ന സംവാദമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News