Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ നിയമലംഘനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആവിഷ്‌കരിക്കുന്നു

January 21, 2024

news_malayalam_development_updates_in_kuwait

January 21, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നു. ഇലക്ട്രോണിക് നിയമലംഘന പ്ലാറ്റ്‌ഫോമിന്റെ പ്രാരംഭ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് അറിയിച്ചു. ക്യത്രിമം കാണിക്കല്‍, പരിഷ്‌കരണം റദ്ദാക്കല്‍, നിയമലംഘനങ്ങള്‍ മറയ്ക്കല്‍ എന്നിവയുടെ സാധ്യതകളെ ഇല്ലാതാക്കി നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള നിര്‍ണായക ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം അല്‍-റയ അറബിക് ദിനപത്രത്തോട് പറഞ്ഞു. 

ആദ്യഘട്ടത്തില്‍, ഉപേക്ഷിക്കപ്പെട്ട കാറുകള്‍, ശുചിത്വം, സര്‍ക്കാര്‍ വസ്തുക്കളുടെ കയ്യേറ്റം, കെട്ടിട നിയമലംഘനങ്ങള്‍, അനധികൃത ആഘോഷങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പരിഹരിക്കും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനമെന്നും അല്‍ ദബ്ബൂസ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News