Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
പള്ളിയിൽ ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കരുത്'; ഇമാമുമാർക്ക് ഡൽഹി പൊലീസ് നോട്ടിസ് നൽകി

November 14, 2023

News_Qatar_Malayalam

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: ഡൽഹിയിൽ പള്ളിയിലെ ഇമാമുമാർക്ക് കർശന നിർദേശങ്ങളടങ്ങിയ നോട്ടിസുമായി ഡൽഹി പൊലീസ്. പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുതെന്നും, ഫലസ്തീന്റെ പേരു പോലും പ്രസംഗങ്ങളിൽ പരാമർശിക്കരുതെന്നുമാണ് നോട്ടീസിലുള്ളത്. ഉറുദു ദിനപത്രമായ 'ഇങ്ക്വിലാബ്' ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച്ച ഉള്‍പ്പെടെ ഫലസ്തീന് വേണ്ടിയുള്ള പ്രസംഗത്തിനും പ്രാർത്ഥനയ്ക്കും വിലക്കുണ്ട്. നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

പൊലീസ് ഉത്തരവിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കുന്നത് ഒരു കുറ്റമല്ലെന്നും, സമാധാനപരമായി നടക്കുന്ന പ്രാർത്ഥനകൾക്ക് വിലക്കേർപ്പെടുത്താൻ പൊലീസിന് അധികാരമില്ലെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വക്താവ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News