Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ചെന്നൈ വിമാനത്താവളം അടച്ചു; മെഷോങ് ചുഴലിക്കാറ്റില്‍ ചെന്നൈയില്‍ രണ്ട് മരണം

December 04, 2023

 Qatar_News_Malayalam

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

ചെന്നൈ: മെഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. നാളെ (ചൊവ്വാഴ്ച) രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കനത്ത മഴയില്‍ 20 വിമാന സര്‍വീസുകള്‍ ഇതിനോടകം റദ്ദാക്കി. എട്ട് സര്‍വീസുകള്‍ ബാംഗ്ലൂരിലേക്ക് വഴി തിരിച്ചുവിട്ടു. 26 വിമാനങ്ങള്‍ വൈകി. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകളും റദ്ദാക്കി. 

ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള കനത്ത മഴയില്‍ ചെന്നൈയില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞാണ് മരണം സംഭവിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News