Breaking News
ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല |
ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു

March 28, 2024

news_malayalam_eid_updates

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഈദുൽ ഫിത്വർ അവധിക്കാലത്ത് ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു. ഹ്യൂമാനിറ്റേറിയൻ സർവീസസ് ഓഫീസിൽ  രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ മരണ സർട്ടിഫിക്കറ്റ് നൽകും. എന്നാൽ ഈദ് അവധിക്കാലത്ത് പുതിയ ജനന-മരണ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അതേസമയം, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ ഇലക്ട്രോണിക് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷൻ ലിങ്ക് വഴി ജനന സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാം. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെൻ്ററിൻ്റെ നവജാതശിശു രജിസ്‌ട്രേഷൻ ഓഫീസിൽ നിന്നോ ഖത്തർ പോസ്റ്റ് വഴിയോ ജനന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാം.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News