Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു

February 22, 2024

news_malayalam_new_rules_in_kuwait

February 22, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്തില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു. സമയപരിധിക്കുള്ളില്‍ ബയോമെട്രിക് പാലിക്കാത്തവരുടെ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് അതോറിറ്റി അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ അതിര്‍ത്തി ക്രോസിംഗുകളിലും അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയുക്ത കേന്ദ്രങ്ങളിലും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കുമായി ബയോമെട്രിക് വിരലടയാളം നടത്തുന്നതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സി ആന്റ് മീഡിയ അറിയിച്ചു.

പൗരന്മാർക്കും ജിസിസി പൗരന്മാർക്കും ഹവല്ലി, ഫർവാനിയ, അൽ-അഹമ്മദി, മുബാറക് അൽ-കബീർ, അൽ-ജഹ്‌റ എന്നീ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലും നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും എത്തി വിരലടയാളം രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, പ്രവാസികൾക്ക് അലി സബാഹ് അൽ-സലേം, ജഹ്‌റ മേഖലകളിലെ വ്യക്തിഗത ഐഡൻ്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെൻ്റിലും, വിവിധ മാളുകളിലും മന്ത്രാലയ കോംപ്ലക്‌സുകളിലും വിരലടയാളം രജിസ്റ്റർ ചെയ്യാനുള്ള സേവനങ്ങൾ ലഭ്യമാണ്. അതേസമയം, രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിരലടയാളം നിര്‍ബന്ധമല്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News