Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ര​ലു​ക​ള്‍ക്കും മാ​ർ​ച്ചു​ക​ള്‍ക്കും കർശന നി​യ​ന്ത്ര​ണമേർപ്പെടുത്തി 

March 03, 2024

news_malayalam_new_rules_in_kuwait

March 03, 2024

ന്യൂസ്‌റൂം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ര​ലു​ക​ള്‍ക്കും മാ​ർ​ച്ചു​ക​ള്‍ക്കും ക​ര്‍ശ​ന നി​യ​ന്ത്ര​ണ​മേര്‍പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ്ഥാ​പി​ത നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മ​ല്ലാ​തെയുള്ള ഒ​ത്തു​ചേ​ര​ലു​ക​ളും മാ​ർ​ച്ചു​ക​ളും ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടി. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് അ​നു​മ​തി നേ​ടാ​തെ ഒ​ത്തു​ചേ​ര​ലു​ക​ളോ മാ​ർ​ച്ചു​ക​ളോ ന​ട​ത്തു​ന്ന​ത് നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​ക​യും നിയമന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

ഒ​ത്തു​ചേ​ര​ലു​ക​ൾ, മാ​ർ​ച്ചു​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് വ്യ​വ​സ്ഥ​ക​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കണമെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മുന്നറിയിപ്പ് നൽകി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News