Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇനി പുതിയ മുഖം; 60 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിഫോം മാറുന്നു 

December 13, 2023

 Malayalam_Qatar_News

December 13, 2023

ന്യൂസ്‌റൂം ഡെസ്ക്

ഡൽഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും യൂണിഫോമില്‍ മാറ്റം വരുത്തി. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. പ്രശസ്ത ഇന്ത്യൻ ഫാഷൻ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350-ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറും.

ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകള്‍ മോഡേണ്‍ രീതിയിലുള്ള റെഡി ടു വെയര്‍ ഓംബ്രെ സാരിയും, പുരുഷന്മാര്‍ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ലോഗോയിലും നിറത്തിലും ടാറ്റ ഗ്രൂപ്പ് മാറ്റം വരുത്തിയത്. ചുവപ്പ്, വയലറ്റ്, സ്വർണ നിറങ്ങളോടുകൂടിയതാണ് പുതിയ ലോഗോ. റീബ്രാൻഡിങ്ങിന്റെ ഭാഗമായി ഓഗസ്റ്റിൽ എയർ ഇന്ത്യ പുതിയ ലോഗോയും കളറും പ്രഖ്യാപിച്ചിരുന്നു. 2025 ഓടെ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങൾക്കും പുതിയ ലോഗോ ആകുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News