Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
പ്രവാസികൾക്ക് ആശ്വാസം; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു 

November 19, 2023

News_Qatar_Malayalam

November 19, 2023

ന്യൂസ്‌റൂം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിന്ന് ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​ത്ത​നെ കു​റ​ച്ചു. കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ ​മാ​സം അ​വ​സാ​നം 32 ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. നവംബർ 30 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ 48 ദീ​നാ​റാ​ണ് നി​ല​വി​ൽ വെ​ബ്സൈ​റ്റി​ൽ കാ​ണി​ക്കുന്ന നി​ര​ക്ക്. ഡി​സം​ബ​ർ 16 മു​ത​ൽ 40 ദീ​നാ​റി​ന് കു​വൈ​ത്തി​ൽ ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ജ​നു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച നി​ര​ക്ക് 68 ദീ​നാ​റി​​ലേ​ക്ക് ഉ​യ​രും. ജ​നു​വ​രി പ​കു​തി​യോ​ടെ 60 ദീ​നാ​റാ​ണ് നി​ര​ക്ക്.

കു​വൈ​ത്തി​ൽ​ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് നവംബർ 20, 23, 27 തീ​യ​തി​ക​ളി​ൽ 36 ദീ​നാ​ർ മു​ത​ൽ ല​ഭ്യ​മാ​ണ്. ഡി​സം​ബ​റി​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഉ​യ​ർ​ച്ച​യു​ണ്ട്. ഡിസംബറിലെ ആ​ദ്യ ആ​ഴ്ച 54 ദീ​നാ​റും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 60 ദീ​നാ​റി​ന് മു​ക​ളി​ലും എ​ത്തും. ഡി​സം​ബ​ർ 14ന് 86 ​ദീ​നാ​റും, 21ന് 68 ​ദീ​നാ​റു​മാ​ണ് നി​ല​വി​ലു​ള്ള നി​ര​ക്ക്. ജ​നു​വ​രി​യി​ലെ ആ​ദ്യ ആ​ഴ്ച​ക​ളി​ൽ 68 ദീ​നാ​റാ​ണ് നി​ര​ക്ക്.

കു​വൈ​ത്തി​ൽ​ നി​ന്ന് ഈ ​മാ​സം 53 ദീ​നാ​റാ​ണ് ഉ​യ​ർ​ന്ന നി​ര​ക്ക്. ഡി​സം​ബ​ർ 30ന് 71 ദീ​നാ​റും 31ന് 91 ​ദീ​നാ​റും ആ​യി ഉ​യ​രും. ജ​നു​വ​രി ആ​ദ്യ​ വാ​രം 91 ദീ​നാ​റും തു​ട​ർ​ന്ന് 71 ദീ​നാ​റു​മാ​ണ്. ക​ണ്ണൂ​രി​ൽ ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് നവംബർ 31 മു​ത​ൽ നി​ര​ക്ക് ഉ​യ​രും. ഡി​സം​ബ​ർ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ 63 ദീ​നാ​റും 28ന് 82 ​ദീ​നാ​റു​മാ​ണ് നി​ല​വി​ൽ കാ​ണി​ക്കു​ന്ന നി​ര​ക്ക്. ജ​നു​വ​രി ഒ​ന്നി​ന് 98 ദീ​നാ​ർ, നാ​ലി​ന് 110 ദീ​നാ​ർ എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

കു​വൈ​ത്തി​ൽ ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​കെ നി​ല​വി​ൽ ആ​ഴ്ച​യി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സിന്റെ നാ​ലു സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. ഡി​സം​ബ​ർ മു​ത​ൽ ചൊ​വ്വ, വെ​ള്ളി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ണ്ടാ​കും. കു​വൈ​ത്തി​ൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. 

അതേസമയം, ഓവർവെയ്റ്റ് ചെ​ക്ക്ഇ​ൻ ബാ​​ഗേ​​ജ് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ നി​ര​ക്ക് ഡി​സം​ബ​ർ 10 വ​രെയാണ്. ഈ ​കാ​ല​യ​ള​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റാ​ണ് ഈ​ടാ​ക്കു​ക. ഡി​സം​ബ​ർ 11 വ​രെ യാ​ത്ര​ ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ. കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള യാ​ത്ര​ക്ക് മാ​ത്ര​മാ​ണ് ഈ ​കു​റ​വ്. കു​വൈ​ത്തി​ൽ ​നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30 കി​​ലോ ചെ​ക്ക്ഇ​ൻ ബാ​​ഗേ​​ജും ഏ​​ഴ്​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​ണ്. നാ​ട്ടി​ൽ​ നി​ന്ന് 20 കി​​ലോ ചെ​ക്ക്ഇ​ൻ ബാ​​ഗേ​​ജും ഏ​​ഴ്​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​വ​രാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News