Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ റൂട്ടിൽ വിമാന ടിക്കറ്റ് നിരക്കിൽ കുറവ്

December 23, 2023

news_malayalam_air_india_flight_updates

December 23, 2023

ന്യൂസ്‌റൂം ബ്യുറോ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ​നി​ന്ന് ഡിസംബർ അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി​യി​ലും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വ്. കു​വൈ​ത്തി​ൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേക്ക് ഇന്ന് (ഡിസംബർ 23ന്) 60 ​ദീ​നാ​ർ ആ​ണ് നി​ര​ക്ക്. ഡിസംബർ 24ന് 40 ​ദീ​നാ​റാ​യി കു​റ​യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് നാ​ട്ടി​ലേക്ക് പോ​കാം.

ജ​നു​വ​രി​യി​ൽ ആ​ദ്യ ആ​ഴ്ച 42 ദീ​നാ​റും തു​ട​ർ​ന്ന് 36 ദീ​നാ​റു​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് ഡിസംബറിലെ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് യാ​ത്ര​ ചെ​യ്യാം. കോ​ഴി​ക്കോ​ട് ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഈ ​മാ​സം 45 ദീ​നാ​റാ​ണ്. ജ​നു​വ​രി ഒ​ന്നി​ന് 55 ദീ​നാ​റാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 50 ദീ​നാ​റി​ന് താ​ഴെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഡിസംബറിൽ ക​ണ്ണൂ​രി​ൽ ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് 49 ദീ​നാ​റും ജ​നു​വ​രി​യി​ൽ 51 ദീ​നാ​റു​മാ​ണ് നി​ല​വി​ൽ കാ​ണി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News