Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാൻ ടു കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് നവംബറിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

October 30, 2023

news_malayalam_air_india_flight_updates

October 30, 2023

ന്യൂസ്‌റൂം ഡെസ്ക് 

മസ്‌കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ചു. നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമായിരിക്കും സര്‍വീസുകളുണ്ടാവുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കി.

നേരത്തെ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് നവംബറിൽ സര്‍വീസുകളുള്ളത്. വ്യാഴാഴ്ച രണ്ട് സര്‍വീസുകളുണ്ടാകും. 

മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ശനി, വ്യാഴം ദിവസങ്ങളിലെ സര്‍വീസിന്റെ സമയത്തിലും മാറ്റമുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 11.40ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 05.05ന് കോഴിക്കോടെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40ന് പുറപ്പെട്ട് വൈകിട്ട് 05.05ന് കോഴിക്കോടേത്തും. കോഴിക്കോട് നിന്ന് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്‌കത്തിലേക്ക് സര്‍വീസുള്ളത്.

ശനി, വ്യാഴം ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് 8.10ന് പുറപ്പെടുന്ന വിമാനം 10.40ന് മസ്‌കത്തിൽ എത്തും. തിങ്കളാഴ്ച രാത്രി 11.20ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.50നാണ് മസ്‌കത്തില്‍ എത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 3.30ന് മസ്‌കത്തില്‍ എത്തും. എന്നാൽ, മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന സർവീസുകളും സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന സർവീസുകളും മാറ്റമില്ലാതെ തുടരും.  

അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസും വെട്ടിക്കുറച്ചതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. നവംബര്‍ മാസത്തിലെ സര്‍വീസുകള്‍ മാത്രമാണ് നിര്‍ത്തിവെച്ചത്. നവംബറിലെ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് സമീപ ദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ കുവൈത്ത്- കോഴിക്കോട് റൂട്ടിലെ അഞ്ച് ദിവസമായിരുന്ന എയര്‍ ഇന്ത്യയുടെ സര്‍വീസ് നാല് ദിവസമായി ചുരുങ്ങും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News