Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ സ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

November 23, 2023

Qatar_News_Malayalam

November 23, 2023

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഇന്നലെ (ബുധനാഴ്ച) രാവിലെ മുബാറക് അൽ-കബീർ ഏരിയയിലെ സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുവൈത്ത് വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വിദ്യാ‍ർത്ഥിനി പെട്ടന്ന് റോഡ് മുറിച്ച് കടന്നപ്പോളുണ്ടായ വെപ്രാളത്തിൽ വാഹനം ഇടിക്കുകയായിരുന്നെന്ന് ഡ്രൈവർ മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. 

അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തിൽ വിദ്യാഭ്യാസ മന്ത്രാലയം കുടുംബത്തിന് അനുശോചനം അറിയിച്ചു. അപകടത്തിന്റെ സാഹചര്യം കണ്ടെത്താൻ അന്വേഷണ സമിതി രൂപീകരിക്കാൻ മന്ത്രാലയം ഉത്തരവിട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News