Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഈദുൽ ഫിത്വർ: ഖത്തറിൽ ഈദിയ എടിഎം വഴി പിൻവലിച്ചത് 135 മില്യൺ ഖത്തർ റിയാൽ

April 21, 2024

news_malayalam_eid_updates

April 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ 'ഈദിയ' എടിഎം സേവനങ്ങൾ വിജയകരം. 10 ഇടങ്ങളിലായി സ്ഥാപിച്ച എടിഎം മെഷീനുകളിൽ നിന്ന് 135 മില്യൺ റിയാലാണ് ഈദ് ദിനങ്ങളിൽ പിൻവലിച്ചത്.

പെരുന്നാൾ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്ന പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനുള്ള സൗകര്യമാണ് ഈദിയ എടിഎം മുഖേന ഒരുക്കിയത്. 10 പ്രധാന ഷോപ്പിങ് മാളുകളിലാണ് ഇവ സ്ഥാപിച്ചത്.

ആയിരകണക്കിന് പേർ എടിഎം മെഷീനുകൾ പ്രയോജനപ്പെടുത്തി. ഏപ്രിലിലെ ഈദുൽ ഫിത്വർ മുതലാണ് ചെറിയ കറൻസികൾ പിൻവലിക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ എടിഎം മെഷീനുകൾ സ്ഥാപിച്ചു തുടങ്ങിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News