Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ വായ്പാ തിരിച്ചടവിനുള്ള സമയപരിധി നീട്ടി

October 19, 2023

news_malayalam_loan_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി കുവൈത്ത് നീട്ടി. ആറു മാസത്തേക്ക് കൂടിയാണ് സമയം നീട്ടിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാനുള്ളവര്‍ക്കാണ് സമയപരിധി നീട്ടിനല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. ദേശീയ ഫണ്ടില്‍ നിന്ന് വായ്പയെടുത്ത 800 ഓളം സംരഭകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 

കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടന്ന് തിരിച്ചടവ് മുടങ്ങിയ സംരംഭകര്‍ക്ക് ഇത് ഏറെ ആശ്വാസമാകും. ബിസിനസ് ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസ് എന്‍വയണ്‍മെന്റ് കമ്മിറ്റി വായ്പ തിരിച്ചടവിന് വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News